Sunday, December 21, 2008

ജോര്‍ജ്ജുകുട്ടീ, വിട്ടോടാ

അമേരിക്കന്‍ പടങ്ങളില്‍ ഏറ്റവുമധികം ആവര്‍ത്തിക്കുന്ന വാചകം "ലെറ്റ്‌'സ്‌ ഗെറ്റ്‌ ഔട്ടാ ഹിയര്‍" ആണെന്ന് ഗിന്നസ്‌ ബുക്സുകാരുടെ പ്രസിദ്ധീകരണമായ 'ഫിലിം ഫാക്റ്റ്‌സ്‌' പറയുന്നു. 1938 മുതല്‍ 85 വരെ ഉണ്ടായ 350 പടങ്ങള്‍ പരിശോധിച്ചതില്‍ നിന്ന്, 81 ശതമാനത്തിലും ഈ പ്രയോഗം ഒരുതവണയെങ്കിലും ഉണ്ടായിരുന്നെന്നും 17 ശതമാനത്തില്‍ ഒന്നിലധികധികം തവണയുണ്ടായിരുന്നെന്നും പറയുന്നു. അമേരിക്കക്കാര്‍ക്ക്‌ ഈ പ്രയോഗത്തോടുള്ള പ്രേമത്തിന്റെ പിന്നില്‍ എന്തു മനശ്ശാസ്ത്രമാണോ എന്തോ? ആര്‍ക്കറിയാം?


<< തോന്നിയവാസം

5 comments:

vadavosky said...

തോമസുകുട്ടീ വിട്ടോടാ എന്നല്ലേ.
(ദേ പിന്നേം പഹയന്‍ തിരുത്തുമായി വന്നിരിക്കുന്നു)

siva // ശിവ said...

ഹോ! ഇനി ഇതും പി.എസ്. സി. പരീക്ഷയ്ക്ക് ഉണ്ടാകും...

രാജേഷ് ആർ. വർമ്മ said...

വഡവേശ്വരാ, അവസാനത്തെ ലിങ്കില്‍ ക്ലിക്കിയില്ലേ?

ശിവ, പരീക്ഷാഹാളില്‍നിന്നും മിഡില്‍സ്കൂട്ടേണ്ടിവരുമോ?

മൂര്‍ത്തി said...

അവരുടെ സ്ഥലമല്ല അമേരിക്ക എന്ന തോന്നല്‍?

രാജേഷ് ആർ. വർമ്മ said...

ആയിരിക്കാം, അല്ലേ മൂര്‍ത്തി? ആരാന്റേതു കയ്യേറാന്‍ മടിയ്ക്കാത്തവര്‍ക്ക്‌ അസൗകര്യമെന്നു വന്നാല്‍ ഇട്ടെറിഞ്ഞുപോകാനും മടിയ്ക്കണ്ടല്ലോ.