Tuesday, April 29, 2008

ചുവപ്പ്‌

21 comments:

Sanal Kumar Sasidharan said...

is itn't yellow!

Roby said...

രാജേഷിന്റെ പോസ്റ്റ് മനസ്സിലായി. പക്ഷെ സനാതനന്റെ കമന്റ് മനസ്സിലായില്ല.

രാജേഷ് ആർ. വർമ്മ said...

റോബി, ഇതു മഞ്ഞയല്ല എന്നാണ്‌ ഇംഗ്ലീഷില്‍ സനാതനന്‍ എഴുതിയിരിക്കുന്നത്‌. എത്ര സത്യം! ഇതൊരിക്കലും മഞ്ഞയല്ല. ഇതാണു ചുവപ്പ്‌.

സജീവ് കടവനാട് said...

മഞ്ഞയല്ലാത്തതെല്ലാം ചുവപ്പാണെന്നു വിവക്ഷ.

രാജേഷ് ആർ. വർമ്മ said...

അത്‌ തല്‍പരകക്ഷികളുടെ നുണപ്രചരണമാണ്‌. നീല, വെള്ള, കറുപ്പ്‌, പച്ച, കാവി ഇതൊന്നും ചുവപ്പല്ല.

Anonymous said...

ഇതു ഇളംചുവപ്പല്ലേ?

രാജേഷ് ആർ. വർമ്മ said...

അല്ല തന്മയ്‌. ഇതാണു ശരിയായ ചുവപ്പ്‌. ചരിത്രാതീത കാലം മുതല്‍ ചുവപ്പ്‌ ഇങ്ങനെയായിരുന്നു. നാളെ പുതിയ പുലരിവരുമ്പോള്‍ അതിന്റെ നിറവും ഇതുതന്നെയായിരിക്കും. അല്ലെന്നു തോന്നുന്നത്‌ എടുത്തുചാട്ടക്കാര്‍ക്കാണ്‌.

ഗുപ്തന്‍ said...

ഇത് മൌത്ത് ഓര്‍ഗനല്ല എന്നൊരു ഡയലോഗ് ഓര്‍മവരുന്നു !

ഓടോ. അവിടെ നെല്ലിക്ക ശരിക്കും കിട്ടുമോ :))

Unknown said...

ഇത് ചുവപ്പ് തന്നെ ഓന്‍
മ്മടെ ആളാ

ഭൂമിപുത്രി said...

വഴക്ക് വേണ്ട-ഇതൊരു വെള്ളക്കൊടിയല്ലെ?

ഗുപ്തന്‍ said...

BTW, ഇങ്ങനെ ഒരു സംഭാഷണം ഉണ്ടായിട്ട്‌ രണ്ടു ദിവസമേ ആയുള്ളൂ. മഹാന്മാര്‍ ഒരു പോലെ ചിന്തിക്കുന്നു എന്നല്ലേ... (ചോദിക്കണ്ടാ... ഇവിടെ നെല്ലിക്ക കിട്ടൂല്ലാ... ഹിഹിഹി)

Anonymous said...

ഇത് ചുവപ്പല്ല..ചൊമല :)

രാജേഷ് ആർ. വർമ്മ said...

അനൂപ്‌,

ചുവപ്പനാണല്ലേ?

ഭൂമിപുത്രി,

ഇതു വെള്ളക്കൊടിയല്ല. വെള്ളക്കൊടി കാണിച്ചാല്‍ തീരുന്ന വഴക്കുമല്ല ഇത്‌.

ഇത്‌ ചുവപ്പ്‌. പിന്നെ ഈയിടെയായി എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടെങ്കില്‍ അത്‌ കാലാനുസൃതമായി, സ്വാഭാവികമായി ഉണ്ടായതാണ്‌. മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ എന്ന് വാള്‍ട്ട്‌ ഡിസ്നി പറഞ്ഞിട്ടില്ലേ?

ഗുപ്തന്‍,

നെല്ലിക്ക ഞാന്‍ വെച്ചിട്ടുണ്ട്‌ - ഗുപ്തനും പ്രമോദിനും.

സഞ്ജു,

ചുവപ്പ്‌, ചെമപ്പ്‌, ചെമല, ചുമല, ചൊമല എല്ലാം ഒന്നുതന്നെ. ഏതു പേരിട്ടു വിളിച്ചാലും ചുവപ്പു ചുവപ്പുതന്നെയായിരിക്കും എന്ന് പാടിയതു ശേഷപ്രിയകവിയല്ലേ?

Inji Pennu said...

എനിക്കൊന്നും മനസ്സിലായില്ല :( സാധാരണ ജനങ്ങള്‍ക്കുള്ളതല്ലേ ബ്ലോഗുകള്‍ ?

സജീവ് കടവനാട് said...

ഗുപ്തനോസേ നെല്ലിക്കാതളം നാട്ടില്‍ വന്നിട്ടു പോരേ?

രാജേഷ് ആർ. വർമ്മ said...

അതെ, ഇഞ്ചീ. ബ്ലോഗുകള്‍ സാധാരണക്കാര്‍ക്കുള്ളതാണ്‌. വരേണ്യവര്‍ഗ്ഗത്തിനു പുറത്ത്‌, ചരിത്രബോധമില്ലായ്മ കഴുകിക്കളഞ്ഞ്‌, അപ്പര്‍ മിഡില്‍ക്ലാസ്‌ വ്യക്തിനിഷ്ഠത ഉപേക്ഷിച്ച്‌, ബ്ലോഗു വായിക്കാന്‍ വരുന്ന സാധാരണക്കാര്‍ക്ക്‌.

ഭൂമിപുത്രി said...

വെറുതേയൊരാഗ്രഹം പറഞ്ഞതല്ലേ രാജേഷെ?
എല്ലാ നിറങ്ങളും വാറ്ന്ന്പോയി വെള്ളയാകണമെന്നൊരു
ഉട്ട്യോപ്പന്‍ ചിന്ത

Pramod.KM said...

എന്റെ നെല്ലിക്ക എപ്പോള്‍ തരും?

Inji Pennu said...

എന്നൊക്കെ പറഞ്ഞാ ഇപ്പൊ പുഴുങ്ങലരി കിട്ടനില്ല്യ, ബിരിയാണി അരിയേ ഉള്ളൂ. അപ്പൊ എന്താ ചെയ്യാ? അല്ലെങ്കിലും സ്കൂളി പഠിക്കുമ്പോഴേ ഞാന്‍ അവിടുത്തെ വരേണ്യ വര്‍ഗ്ഗത്തിനു പുറത്തായിരുന്നു എപ്പോഴും, അതുകൊണ്ടായ ചരിത്രബോധമില്ലായ്മ കഴുകിക്കളയണംന്നൊക്കെ പറഞ്ഞാ വീണ്ടും സ്കൂളില്‍ പോണ്ടീരും, പിന്നെ അപ്പര്‍ ബെര്‍ത് സത്യായിട്ടും എനിക്കിഷ്ടല്ല, എനിക്ക് കാഴ്ച കാണാനാ ഇഷ്ടം.

Anonymous said...

ചെന്നായയുടെ നിറം ചുകപ്പാ‍ണോ സര്‍?
ചെന്നായ ഒട്ടും ക്രൂരതയില്ലാത്തമൃഗമാണെന്നു നമുക്ക് ബോധ്യമാകാനല്ലേ “ചെന്നായ വളറ്ത്തിയ കുട്ടി” എന്ന കഥ സ്കൂളില്‍ പഠിപ്പിച്ചത്? എന്നിട്ടുമെന്താണു ആരും അവരവരുടെ കുട്ടികളെ ചെന്നായക്കു വളര്‍ത്താന്‍ വിട്ടുകൊടുക്കാത്തത്?
“താഹ മാടയിയേയും എന്നെയും പോലെയുള്ളവര്‍”എന്നു വി കെ ശ്രീരാമന്‍ എഴുതിയതു എന്തിനാണു സര്‍? ശ്രീ എന്നെഴുതിയാലും ആള്‍ക്കാര്‍ സ്രീ എന്നു ഉച്ചരിക്കുന്നതെന്തുകൊണ്ടാണു സര്‍?അഞ്ചു പത്ത് അയ്മ്പതല്ലേ സര്‍, വടക്കര്‍ പറയുമ്പോലെ-പാണ്ഡവര്‍ ഐവരല്ലേ സര്‍, അന്‍വറല്ലല്ലോ?എന്തിനാണു സര്‍, ചെസ്സില്‍, പാട്ടില്‍, കവിതയില്‍,കഥയില്‍-ഒക്കെ ആണിനും പെണ്ണിനും വെവ്വേറെ മത്സരം?എന്തിനാണു സര്‍, സവര്‍ണ്ണകലയായ ശ്ലോകത്തിനു പിന്നാലെ,ചുള്ളിക്കാടും, പ്രഭാവര്‍മ്മയും ഓടുന്നത്? വറ്ണ്ണം എന്ന്തിനു വേറെയും ദുരറ്ഥങ്ങളുണ്ടോ?
Why sweeper post are not reserved for Brahmins and Home secretary's post for ST- if the idea of reservation is to undo the earlier hierarchy? Why do industrial and agri. labourers and workers vote for BJP (an NDTV assessment)when that party doesnot even have tradu union or labour union wing?
-Yakshi

രാജേഷ് ആർ. വർമ്മ said...

ഭൂമിപുത്രീ,

നിറങ്ങളില്ലാത്ത ഉട്ടോപ്യ എന്തു ബോറായിരിക്കും!

പ്രമോദേ,

കൊറിയയില്‍ കൊറിയറുണ്ടോ?

ഇഞ്ചീ,

വീണ്ടും സ്കൂളില്‍ പോകുന്നതൊക്കെ ബുദ്ധിമുട്ടാവില്ലേ? ആ അയന്‍ റാന്‍ഡ്‌ എടുത്തു കത്തിച്ചുകളഞ്ഞോളൂ പാപപരിഹാരാര്‍ത്ഥം.

അനോണി യക്ഷിയുടെ കമന്റിന്‌ ഈ പോസ്റ്റുമായി ബന്ധമില്ലാത്തതുകൊണ്ട്‌ ഞാന്‍ പുതിയൊരു പോസ്റ്റിലേക്കു നീക്കുന്നു. അതിനു കാരണമായതിനു അനോണിയ്ക്കു നന്ദി.