Sunday, February 04, 2007

കര്‍മ്മത്തിന്റെ കരുത്ത്‌

കുലാലന്‍ വിരിഞ്ചന്‍, പിറന്നും മരിച്ചും
നിരാലംബനായിട്ടുഴന്നൂ രമേശന്‍,
ഇരപ്പാളിയായ്‌ ശംഭു, വര്‍ക്കന്‍ കറങ്ങും
കളിപ്പാട്ടമായ്‌, കര്‍മ്മമേ, നിന്റെയൂക്കാല്‍!
(ഭര്‍തൃഹരിയുടെ "ബ്രഹ്മാ യേന കുലാലവന്നിയമിതോ..." എന്ന ശ്ലോകത്തിന്റെ ആശായാനുവാദം.)
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

2 comments:

സു | Su said...

:) നന്നായിട്ടുണ്ട്. കുലാലന്‍ വിരിഞ്ചന്‍ എന്നത്, കുറച്ചുംകൂടെ എളുപ്പത്തില്‍ എഴുതാമായിരിക്കും അല്ലേ? (അര്‍ത്ഥം നോക്കി, ഞാന്‍.)

രാജേഷ് ആർ. വർമ്മ said...

സു,

നന്ദി. ഇത്‌ അക്ഷരശ്ലോകം ഗ്രൂപ്പില്‍ 'ക'യ്ക്കു വേണ്ടി പെട്ടെന്നു തട്ടിക്കൂട്ടിയതാണെന്നാണ്‌ ഓര്‍മ്മ.

:-)