Monday, October 09, 2006

കുടിയന്‍

ചുറ്റും നോക്കിച്ചിരിച്ചും ചിരിയുടെയിടയില്‍ക്കണ്ണുനീരൊട്ടു വാര്‍ത്തും
മറ്റുള്ളോരെശ്ശപിച്ചും ചെളിയുടെ കുഴിയില്‍ കാലുതെറ്റിപ്പതിച്ചും
ചെറ്റാറോഡില്‍ക്കിടന്നും പെരുവഴിനടുവില്‍ക്കക്കിയും വീട്ടിലെത്തി-
ത്തെറ്റെന്നോര്‍ത്തിട്ടു വീണ്ടും മദിരനുകരുവാന്‍ പോകുവോരെത്തൊഴുന്നേന്‍.
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

2 comments:

ഉമേഷ്::Umesh said...

രാജേഷ്,

മൂന്നാമത്തെ വരി തുടങ്ങുന്നതു് “ചെറ്റാ” എന്നല്ലേ?

നാലാമത്തെ വരിയിലെ “തൊഴുന്നേന്‍” എന്നതു് ബാലേന്ദു “തൊഴിപ്പിന്‍” എന്നു തിരുത്തിയതും ഓര്‍മ്മവരുന്നു.

രാജേഷ് ആർ. വർമ്മ said...

നന്ദി, ഉമേഷ്‌.
തിരുത്തി. വരമൊഴി പറയുന്നതനുസരിക്കാതെ റ്റ-യ്ക്ക്‌ tt എഴുതുന്ന ഒരു മലയാളി ഇപ്പോഴും ഉള്ളിലിരുന്നു തെറ്റുകള്‍ വരുത്തുന്നു.