നമ്പ്യാരും തോല,നീവീ, വിജയനൊടു ബഷീര്‍, വീക്കെയെന്‍ മുന്‍പരാകും
വമ്പന്മാരെന്തില്‍ നിന്നും വികടതയുടെ പൊന്‍പാനപാത്രം നിറച്ചോ
വെണ്‍പൂമാതേ, കനിഞ്ഞാ മിഴിയിലെ മദിരാരാശിതന് തുള്ളി നാല-
ഞ്ചെന് പേനത്തുമ്പിലും നീ ചൊരിയണ, മതിനാ, യംബികേ, കുമ്പിടുന്നേന്‍!
(2005)
<< എന്റെ മറ്റു ശ്ലോകങ്ങള്‍
8 comments:
വാഗ്ദേവതയോടുള്ള പ്രാര്ഥ്തനയാണു അല്ലെ ?
ആഗ്രഹം സഫലമാവട്ടെ !
നാലഞ്ചുതുള്ളി മഷി ചോദിച്ചാല്‍ മഷിനിറച്ച ഒരു ഫൌണ്ടന് പേനതന്നെ തരുമായിരിയ്ക്കും!
ഭവ, ഭവ... വികടോ ഭവ!!
ആശംസകളോടെ,
ജ്യോതി
രാജേഷ്വര്മ്മ മഹാശയ!
എന്റെ മുന്കമന്റിനോടുകൂടെ ഒരു സ്മെയിലി :-)) ചേര്ത്തുവായിക്കണേ.
മുസാഫിര്‍,
നന്ദി. വീണ്ടും വരിക.
ജ്യോതി,
നന്ദി. ഇനി ജ്യോതിയെഴുതുന്നതെല്ലാം ഒരു സ്മയ്ലി ചേര്‍ത്തു വായിച്ചേക്കാം പോരേ?
:-)
അവര്‍ കുടിച്ചത് രാജേഷ് മഷിയാക്കി എഴുതിക്കൊള്ളാമെന്നാണോ... (ഇതിനും സ്മൈലി ചേര്‍ത്തേക്കണേ.)
സന്തോഷേ,
എന്റെ പരിപാടി അതല്ലായിരുന്നു. ഇക്കൂട്ടര്‍ ഗ്ലാസുകള്‍ പലതു നിറച്ചു വിതരണം ചെയ്ത സാധനം സ്വല്പം കിട്ടിയിരുന്നെങ്കില്‍ മഷിയുടെ കൂടെ കലര്‍ത്തി പേനയില്‍ നിറയ്ക്കാമായിരുന്നു എന്നുവിചാരിച്ചേത്. ഒരു വീര്യത്തിന്.
രാജെഷ്,
വരയും നന്നായിട്ടുണ്ടെന്നു പറയാന്‍ മറന്നു.
മുസാഫിര്‍, വീണ്ടും നന്ദി.
(വികടസരസ്വതീ) ദേവിക്കു പ്രിയപ്പെട്ട അടയാളം ചിരിക്കുടുക്ക (സ്മൈലി) അടയാളം.
:-)
Post a Comment