Tuesday, August 29, 2006

തന്നോളം വളര്‍ന്നാല്‍

മഹാറാണിയെപ്പോലെയഞ്ചാണ്ടു കാലം,
തികച്ചും പണിക്കാരിയായ്‌ പത്തു കൊല്ലം,
മകള്‍ക്കെട്ടുമെട്ടും വയസ്സായിടുമ്പോള്‍
സഖിക്കൊപ്പമായും നിനച്ചീട വേണം

"രാജവത്‌ പഞ്ചവര്‍ഷാണി..." എന്ന ശ്ലോകത്തിന്റെ പ്രതിച്ഛായ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

24 comments:

Santhosh said...

ഉഗ്രന്‍ തര്‍ജ്ജമ.

രാജേഷ് ആർ. വർമ്മ said...

പുല്ലിംഗം ശീലമായവര്‍ക്ക്‌:

മഹാരാജനെപ്പോലെയഞ്ചാണ്ടു കാലം,
തികച്ചും പണിക്കാരനായ്‌ പത്തു കൊല്ലം,
മകന്നെട്ടുമെട്ടും വയസ്സായിടുമ്പോള്‍
സഖന്നൊപ്പമായും നിനച്ചീട വേണം

സന്തോഷ്‌,

നന്ദി.

അഭയാര്‍ത്ഥി said...

വര്‍മസാര്‍ ആളു മോശമല്ല .
സ്വഹസ്ത ദ്രുടമ്മയി നല്ല കാവ്യഭാവന്യുണ്ട്‌. എഴുതാനുള്ള മടി മാത്രമെ ഉള്ളൂ അല്ലെ?.

പക്ഷെ ആണിനും പെണ്ണിനും ഒരേ ട്രീറ്റ്‌മന്റ്‌. പറ്റില്ല പറ്റില്ല.

ഉഴവുവാന്‍ പശുവിനെ ഉപയോഗിക്കുമൊ?. കറക്കാന്‍ കാളയെ ഉപയോഗിക്കുമൊ?.

മീശ വച്ച പെണ്ണുങ്ങളുണ്ടൊ. ലിപ്സ്റ്റിക്‌ ഇടുന്ന പ്രുഷനുണ്ടോ?

പെണ്ണ്‌ പ്രകൃതിയാണ്‌. ആണ്‌ പുരുഷനും.

ധാരണം പെണ്ണിന്‌, ദാതാവ്‌ പുരുഷന്‍.

അപ്പോള്‍ രണ്ട്‌ കര്‍മകാരകങ്ങളായ ഇവകള്‍ക്ക്‌ ഒരേ റ്റ്രീറ്റ്‌മന്റ്‌ പാടില്ല.

പെണ്ണിനെ കൊച്ചിലേ രാജ്ഞിയായി , കണ്ണെഴുതിച്ച്‌ പൊട്ടുതൊടിച്ച്‌ എല്ലാ സംരക്ഷണയോടേയും വളര്‍ത്തുക. വാര്‍ദ്ധക്യത്തിലും സംരക്ഷണമെന്നല്ലെ മനുച്ചേട്ടന്‍ പറയുന്നത്‌

രാജേഷ് ആർ. വർമ്മ said...

ഗന്ധര്‍വാ,

പെണ്‍മീശ, ആണ്‍ലിപ്സ്റ്റിക്ക്‌ തുടങ്ങിയ വിശാലമായ ചര്‍ച്ചകളിലേക്കു കടക്കുന്നതിനുമുന്‍പ്‌ ഗന്ധര്‍വ്വന്‌ ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്ന നടപടികളില്‍ ഏതൊക്കെയാണു പെണ്മക്കളോടു കൈക്കൊള്ളുന്നതിനോടു വിയോജിപ്പെന്നറിയാന്‍ താത്‌പര്യമുണ്ട്‌.

myexperimentsandme said...

ആ ആണ്‍‌ലിപ്‌സ്റ്റിക് തകര്‍ത്തു :)

അഭയാര്‍ത്ഥി said...

വര്‍മസാറിന്റെ കവിത മനോഹരമായിരിക്കുന്നു എന്നാണെന്റെ കാതലായ സന്ദേശം.

എന്നാലും ഈ പെണ്ണുങ്ങളെ നമുക്ക്‌ സഖിയും മഹറാണിയുമൊന്നും ആക്കരുതെന്നാണെന്റെ വിനീതമായ അഭിപ്രായം. സ്വജീവിതത്തില്‍ എനിക്ക്‌ പറ്റിയിട്ടില്ലാട്ടൊ.

വേലക്കാരി ആക്കേണ്ട എന്നാല്‍ ഒരു മൂക്കു കയറിട്ട്‌ (കടിഞ്ഞാണ്‍) , കണ്ണില്‍ ഇവിടെ അറബി സ്ത്രീകള്‍ ധരിക്കുന്നതുപോലെ ഒരു മൂടിയുമിട്ട്‌ അങ്ങിനെ വച്ചാല്‍ റ്റെന്‍ഷന്‍ ഫ്രീ ലയ്ഫ്‌ ആയിരിക്കും.

അവരുടെ കണ്ണുകള്‍ കാണാപ്പുറങ്ങളിലേക്കും അവരുടെ സഞ്ചാരം വിലക്കപ്പെട്ട കനി തിരഞ്ഞുമായിരിക്കും.

അപ്പോള്‍ കണ്ണിന്റെ മൂടി നാം അവര്‍ കണ്ടോട്ടെ എന്നു കരുതുന്നത്‌ കാണുവാന്‍ മാത്രമായി തുറക്കുക.

കൂടുതല്‍ ചര്‍ച്ച ഉമ്മേശന്‍ സാറിന്റെ ബ്ലോഗില്‍ - ന സ്ത്രീ സ്വാതന്ത്ര്യമര്‍...

രാജേഷ് ആർ. വർമ്മ said...

വക്കാരീ,

നന്ദി.

ഗന്ധര്‍വാ,

നല്ല വാക്കുകള്‍ക്കു നന്ദി.

ഇതൊരു തര്‍ജ്ജമയാണല്ലോ. ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ ജീവിക്കുന്ന അച്ഛന്മാരെ വളരെക്കുറച്ചേ കണ്ടിട്ടുള്ളെങ്കിലും (അമ്മമാര്‍ ധാരാളമുണ്ട്‌) അങ്ങനെ ആയിത്തീരാന്‍ കഴിയുമോ എന്നു സംശയമാണെങ്കിലും തത്വത്തില്‍ യോജിപ്പാണ്‌ ഈ ആശയങ്ങളോട്‌.

ഉമേഷിന്റവിടെ കൂട്ടത്തല്ലു നടക്കുന്നു എന്നു കേട്ടു. അങ്ങോട്ടോടട്ടെ.

ലിഡിയ said...

ഞാന്‍ പറയുന്നതിന് എന്നെ കുറ്റം പറയരുത്..എനിക്ക് ഗന്ധര്‍വ്വനെ ഒറ്റയിടിക്ക് ഇഞ്ച പരുവം ആക്കാന്‍ തോന്നുന്നു..സത്യമായും..

അല്ലാതെ എന്തെങ്കിലും എഴുതി എന്റെ ദേഷ്യം തീരൂന്ന് തോന്നണില്ല.

-പാര്‍വതി

Anonymous said...

“അവരുടെ കണ്ണുകള്‍ കാണാപ്പുറങ്ങളിലേക്കും അവരുടെ സഞ്ചാരം വിലക്കപ്പെട്ട കനി തിരഞ്ഞുമായിരിക്കും. ”

ഹൌ ഗന്ധര്‍വ്ജീ.എനിക്കിതങ്ങ് പിടിച്ചു പോച്ച്. അപ്പൊ താങ്കളുടെ ക്ലോസ് ഫ്രണ്ട് മനുമാഷാണല്ലെ? അതെ, അതെ, ഇതുപോലൊന്ന് ഞാന്‍ ഈയടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. ഹൊ! ഇതൊക്കെ ഇപ്പൊ പറഞ്ഞത് നന്നായി. ഭാര്യയേയും പെങ്ങളേയും മകളേയും ഒക്കെ ഇങ്ങിനെ എല്ലാര്‍ക്കും കണ്ണൊക്കെ മൂടിക്കെട്ടി മൂക്ക് കയറിട്ട് വളര്‍ത്താല്ലൊ! ശ്ശൊ! ആര്‍ക്കും ഈ ബുദ്ധി നേരത്തെ ഉദിച്ചില്ലല്ലൊ...ഇനിയെങ്കിലും എന്റെ അപ്പനോടും ആങ്ങള്‍മാരോടും ഭര്‍ത്താവിനോടും പറയണം.
വിലക്കപ്പെട്ട കനി എന്ന് താങ്കള്‍ ഉദ്ദേശിക്കുന്നത് സ്വര്‍ണ്ണകടയും സാരി കടയും ആണൊ? ആണെങ്കില്‍ ഓകെ... :-)
അല്ലെങ്കില്‍ സത്യായിട്ടും അടുത്ത തവണ ഗള്‍ഫ് മീറ്റിന് ഞാന്‍ ഉണ്ടാവും. അങ്ങോട്ടേക്ക് നടന്നു വരുന്ന താങ്കള്‍ തിരിച്ച് നടന്നു പോവില്ലാന്ന് എനിക്ക് എന്തോ ഒരു ഉള്‍വിളി പോലെ :-)

അഭയാര്‍ത്ഥി said...

ബാക്കി പണി തീര്‍ക്കാന്‍ വന്നതാണ്‌. ജീവന്‌ ഭീഷണി നേരിടുന്ന സാഹചര്യമായതുകോണ്ട്‌ അല്‍പം പേശിയിട്ട്‌ പോകാം.

മനു പറഞ്ഞിരിക്കുന്നു ന സ്ത്രീ....
നാരി നടിച്ചേടം നാരകം നട്ടേടം എന്നൊരു വായ്ത്താരി വേറെ.

ആണ്‍ ഭരണം പ്രകൃതി നിയമം. പിടക്കോഴി കൂവാറില്ല.
ആനക്കൂട്ടങ്ങളെ നയിക്കുന്നത്‌ കൊമ്പന്‍. പിടിയാനക്ക്‌ കൊമ്പ്‌ കൊടുത്തിട്ടില്ല. എല്ലാ ജീവികളിലും ആണിന്‌ മേധാവിത്വത്തിന്റെ മുദ്ര ദൈവം കൊടുത്തിരിക്കുന്നു. അവന്റെ വംശാവലിയെ പെരുപ്പിക്കുന്നതിനും ജീവിതായോധനത്തില്‍ പെടാപ്പാടു പെടുന്ന അവന്‌ ശാന്തിയും സമാധാനവും ഏകുന്നതിനും അബലയായ സ്ത്രീയെ ശൃഷ്ട്ടിച്ചു.
അബലയായി സ്ത്രീയെ സൃഷ്ട്ടിച്ചതും കാര്യ കാരണങ്ങളാല്‍. ഓക്കുമരത്തില്‍ ചുറ്റുന്ന വെള്ളിലച്ചെടി പോലെ ആണിന്റെ ബലത്തില്‍ അഭയം കാണുന്നു സ്ത്രീ. അവള്‍ക്ക്‌ കരുത്തുണ്ടായിരുന്നെങ്കില്‍ രാത്രി വൈകി വരുമ്പൊള്‍, യാത്ര ചെയ്യുമ്പോള്‍ ഉപദ്രവിക്കപെടുന്നു എന്ന്‌ പാര്‍വതിയും കൂട്ടരും വിലപ്പിക്കില്ലായിരുന്നു.

ഈ സംരക്ഷണക്ക്‌ വേണ്ടി പുരുഷന്റെ നിര്‍വൃതിയാകാന്‍ അവളേ പ്രേരിപ്പിക്കുന്നു. എംകിലും അബലത്വം ജന്മസിദ്ധമായതിനാല്‍ ക്രമം വിട്ട അതിന്റെ സഞ്ചാരത്തിനെതിരേയാണ്‌ മനുവും , മറ്റുള്ളവരും , ഗന്ധര്‍വനുമൊക്കെ പറയുന്നത്‌.

അംകുശമില്ലാത്ത ചാപല്യമേ പാരില്‍ അംഗനയെന്നു വിളിക്കട്ടെ ഞാന്‍ എന്ന്‌ ചങ്ങമ്പുഴയും ഷെല്ലിയുമൊക്കെ പാടിയിരിക്കുന്നു.
എങ്ങിനെയൊക്കെ കൂകി വിളിച്ചാലും സ്ത്രീ സമം പുരുഷന്‍ എന്ന ഇക്വേഷനാവില്ല.

നിങ്ങള്‍ സ്വാതന്ത്ര്യം വേണമെന്ന്‌ മുറവിളികൂട്ടുന്നു. എന്തിനൊക്കെയുള്ള സ്വാതന്ത്ര്യമാണ്‌ നിങ്ങള്‍ക്ക്‌ വേണ്ടത്‌?.

സ്വാതന്ത്ര്യം ജന്മാവകാശമായി കരുതി അതിനെ ഒരിക്കലും ഹനിക്കാന്‍ അനുവദിക്കുന്നില്ല ആണുങ്ങള്‍.

ഇതിന്റെ അര്‍ഥം സ്ത്രീകള്‍ അവമതിക്കപ്പെടേണ്ടവളാണെന്നല്ല. അമ്മയായി, സഹോദരിയായി, ഭാര്യയായി, മകളായി ബഹുമാനിക്കപേടേണ്ടവളാണ്‌ സ്ത്രീ. ഈ ആദരവ്‌ കൊടുക്കാത്തവന്‍ പ്രുരുഷനാകുന്നുമില്ല.
എന്റെ പ്രിയപ്പെട്ടവള്‍ ഒരു പാടു കാര്യത്തില്‍ വഴികാട്ടിയാണ്‌. പക്ഷേ ഫൈറ്റ്‌ എന്റേത്‌ തന്നെ. പലപ്പോഴും അവള്‍ അബലയാകുന്നു. ഒരേദുഖം അലട്ടുന്ന ഞാന്‍ അവളെ സ്വാന്തനിപ്പിക്കേണ്ടി വരുന്നു. പലകാര്യങ്ങളും അവള്‍ക്ക്‌ വേണ്ടി പറയേണ്ടി വരുന്നു. ബാലിശമായ കാര്യങ്ങള്‍ക്ക്‌ പിണങ്ങുന്നു.
ഇതിന്റെ ഒക്കെ മൊത്തതുകയാണ്‌ സ്ത്രീ എന്ന സത്യം അവള്‍ അടിവരയിട്ട്‌ കാണിച്ചു തരുന്നു.
പക്ഷേ ബൈബിള്‍ വചനങ്ങള്‍ എന്നും എനിക്ക്‌ മാര്‍ഗ ദര്‍ശനമരുളുന്നു. നീ ഉണ്ടില്ലെങ്കിലും... നിന്റെ നെറ്റിയിലെ വിയര്‍പ്പ്‌....

ഇഞ്ചിപ്പെണ്ണും, പാര്‍വതിയും, വല്യ്മ്മായിയും, സു വും, ബിരിയാണിക്കുട്ടിയും,ബിന്ദുവും, കുട്ട്യേടത്തിയും, അതുല്യയും, എന്റെ ഭാര്യയും ഒക്കെ ഉള്‍പ്പെടുന്ന സ്ത്രീ സമൂഹത്തോട്‌ ഒരുപാട്‌ ആദരവാണ്‌ ഗന്ധര്‍വന്‌.

പക്ഷെ സത്യം സത്യാമണല്ലൊ?.

പടച്ചട്ട അണിഞ്ഞേ മീറ്റിനുള്ളു.

സു | Su said...

ഗന്ധര്‍‌വനോട് എനിക്ക് എതിരഭിപ്രായം ഇല്ല. സ്ത്രീക്ക് എന്തില്‍ നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്? സ്ത്രീത്വത്തില്‍ നിന്നോ? അത് ബഹുമാനിക്കുന്ന പുരുഷന്മാരില്‍ നിന്നോ? സ്വാതന്ത്ര്യമല്ല ആവശ്യം . തിരിച്ചറിവാണ്. സ്വയം തിരിച്ചറിവ്. നന്മ കൊടുത്താലേ നന്മ നേടാന്‍ കഴിയൂ എന്ന തിരിച്ചറിവ്. സ്നേഹത്തിന് സ്നേഹം കിട്ടും എന്ന തിരിച്ചറിവ്.

ചിന്തകളിലാണ് സ്വാതന്ത്ര്യം വേണ്ടത്. എന്തെങ്കിലും പറഞ്ഞറിയിക്കാനുള്ള സ്വാതന്ത്ര്യം. തനിക്ക് തോന്നിയത് കാട്ടിക്കൂട്ടുന്നതിനെ സ്വാതന്ത്ര്യം എന്ന് പറയാന്‍ പറ്റില്ല. പുരുഷന്റെ കൂടെ സ്ഥാനമെന്നോതി, ബാറിലും, റോഡിലും, പാതിരാത്രിയില്‍ കറങ്ങുന്നതല്ല സ്വാതന്ത്ര്യം. അതിന് മലയാളത്തിലെ പേര് തോന്ന്യാസം എന്നാണ്.

സ്വാതന്ത്ര്യം വേണ്ടത് പുരുഷനെ മനസ്സിലാക്കാന്‍ ആണ്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യമാണ് വേണ്ടത്.

സ്വാതന്ത്ര്യം വേണം. തന്നെ അടിമയാക്കാതെ ഉടമയാക്കാന്‍ പുരുഷനെ തോന്നിപ്പിക്കാനുള്ള സ്വാതന്ത്ര്യം.

ഗന്ധര്‍‌വന്‍ പറഞ്ഞതുപോലെ ബാലിശമായ പല കാര്യങ്ങള്‍ക്കും അടിമയാണ് സ്ത്രീ. അതില്‍ നിന്ന് സ്വയം സ്വാതന്ത്ര്യം നേടണം. അതാണ് വേണ്ടത്.

എന്നും ഒരുപടി മുന്നില്‍ത്തന്നെയാണ് സ്ത്രീ. അമ്മയെ, പെങ്ങളെ, ഭാര്യയെ, മകളെ, കാമുകിയെ, ഒക്കെ പുരുഷന്‍ ഒരുപടി മുകളില്‍ത്തന്നെയാണ് നിര്‍ത്തുന്നത്. അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തു തന്നെ.

(ഉച്ചയായി. ചോറുണ്ണാന്‍ ഇപ്പോള്‍ വരും. അപ്പോഴേക്ക് ഒന്നുമായില്ലെങ്കില്‍ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടാം ല്ലേ ;) എനിക്ക് ഈ അടുക്കളയില്‍ നിന്ന് സ്വാതന്ത്ര്യമാണാവശ്യം എന്നൊക്കെത്തുടങ്ങി ഒരു ഡയലോഗ് പിടിപ്പിക്കാം. ഹി ഹി ഹി )

അഭയാര്‍ത്ഥി said...

രാജേഷ്‌ സാര്‍ പറഞ്ഞതൊക്കെ ശരി. പുരുഷാതിക്രമങ്ങളും ശരി.
പക്ഷെ ഒരു വിധേയത്വം സ്ത്രീകള്‍ക്കില്ലേ.

ഒരു കുഞ്ഞു വീടിന്റെ അടുക്കളയില്‍ പാചകത്തില്‍ അവള്‍ തിളങ്ങുന്നു. ഒരു സദ്യയൊരുക്കേണ്ടി വന്നാലൊ. സാധിക്കില്ല.

അവള്‍ക്ക്‌ ദൈവം തുല്യതയാണ്‌ വിധിച്ചതെങ്കില്‍ , സ്ത്രിവിമോചനം എന്ന മുറവിളി ഉണ്ടാകില്ലായിരുന്നു. അവരത്‌ പിടിച്ചെടുത്തേനെ.

അവള്‍ നിര്‍ണായക്‌ ശക്തിയാകുന്നത്‌ പുരുഷനിലൂടെ. അവന്റെ തീരുമാനങ്ങളെ അവള്‍ക്ക്‌ സ്വാധീനിക്കാനാകും.

എന്നാല്‍ ആണിന്റെ തീരുമാനം ആവശ്യമുള്ളിടത്ത്‌ പെണ്‍ സ്വാധീനമുണ്ടായാല്‍- പണ്ടാരൊ പറഞ്ഞതു പോലെ പെണ്‍ ചൊല്ലു കേട്ട പെരുമാളെ മക്കത്തു പോയി....

സ്ത്രീ മോശമാണെന്നൊരിക്കലും ഞാന്‍ പറയുന്നില്ല. ബഹുമാനിക്കപ്പെടേണ്ട, ആദരിക്കപ്പെടേണ്ടതാണ്‌ സ്ത്രിത്വം.

എന്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യത്തിനാണവര്‍ മുറവിളി കൂട്ടുന്നത്‌.

സ്ത്രീ എന്നും സ്ത്രീ തന്നെ

രാജേഷ് ആർ. വർമ്മ said...

ഗന്ധര്‍വാ,

പ്രകൃതിനിയമം ജന്തുക്കളിലും പ്രാകൃതസമൂഹങ്ങളിലും നടക്കുന്നു. പരിഷ്കൃതസമൂഹങ്ങള്‍ നീതിയുക്തമായി ചിന്തിക്കുന്നു. തങ്ങളുടെ ദൈവം തങ്ങളുടെ വംശത്തെയും ലിംഗത്തെയും മതത്തെയും മറ്റും ആധിപത്യത്തിനുവേണ്ടി സൃഷ്ടിച്ചതാണെന്ന വാദം മറ്റുള്ളവരില്‍ ആധിപത്യത്തില്‍ കൊതിയുള്ളവര്‍ പണ്ടുമുതലേ ഉപയോഗിച്ചു വരുന്നു. പുരുഷാധിപത്യത്തിന്റെ സൃഷ്ടിയായ അതിക്രമത്തില്‍ നിന്ന് പുരുഷന്‍ സ്ത്രീയെ കാത്തുരക്ഷിച്ചു പോന്നെങ്കില്‍ അതു പലപ്പോഴും അതിക്രമിക്കപ്പെട്ട സ്വത്തുടമസ്ഥനെന്ന നിലയിലാണ്‌, തന്റെ ആടുമാടുളെയും മണ്ണിനെയും പൊന്നിനെയും സംരക്ഷിച്ചതു പോലെ മാത്രം. തടികേടാവുമെന്ന അവസ്ഥ വരുമ്പോള്‍ പലപ്പോഴും ആ സംരക്ഷണവും പിന്‍വലിച്ചിട്ടുണ്ട്‌. തങ്കമണി സംഭവം, കേതന്‍ മെഹ്‌ത്തയുടെ 'മിര്‍ച്ച്‌ മസാല', മോപ്പസാങ്ങിന്റെ 'കൊഴുപ്പുണ്ട' എന്നിവ ഓര്‍ക്കുക. ഭാര്യ തന്നെക്കാള്‍ മൊത്തത്തില്‍ ദുര്‍ബലയാണെന്ന് പറയുന്ന പുരുഷന്‍ ദുര്‍ബലയായ ഭാര്യയെ തെരഞ്ഞെടുത്തതല്ലേ എന്നു പലപ്പോഴും സംശയിക്കേണ്ടിയിരിക്കുന്നു.

സു,

ബാറിലും റോഡിലും പാതിരാത്രിയില്‍ കറങ്ങുന്നതു സ്ത്രീ ചെയ്യുമ്പോള്‍ മാത്രമേ തോന്ന്യാസമാകുന്നുള്ളോ?

രാജേഷ് ആർ. വർമ്മ said...

ഗന്ധര്‍വാ,

മുകളിലത്തെ കമന്റ്‌ ലിങ്കുകള്‍ ചേര്‍ക്കാന്‍ മറന്നതു കൊണ്ട്‌ ഒന്നു മായ്ച്ച്‌ വീണ്ടും ഇട്ടതാണ്‌. അതിനിടെ ഗന്ധര്‍വന്‍ വീണ്ടും വന്നു കമെന്റിടുമെന്നു വിചാരിച്ചില്ല. ഇതും കൂടി എഴുതിക്കഴിഞ്ഞാല്‍ അള്ളാണെ ഞാന്‍ ഉറങ്ങാന്‍ പോകും. മണി 1:24. നാളെ മലയാളിസംഘടനയുടെ പിക്‍നിക്കാണ്‌.

പെണ്ണിന്‌ വിദ്യാഭ്യാസവും ലോകപരിചയവുമൊക്കെ നിഷേധിക്കപ്പെട്ടിരുന്ന ഒരവസ്ഥയില്‍ (ലോകത്തു മിക്കയിടത്തും ഇന്നും നിലനില്‍ക്കുന്ന അവസ്ഥ) ഉണ്ടായിട്ടുള്ളതാണ്‌ ഗന്ധര്‍വന്‍ ഉദ്ധരിക്കുന്ന വായ്ത്താരികളും പഴഞ്ചൊല്ലുകളുമൊക്കെ. അവയെ പഴയ നാണയങ്ങള്‍ പോലെ കാഴ്ചബംഗ്ലാവില്‍ സൂക്ഷിക്കണം.

വിത്തനാഥന്റെ ബേബിയ്ക്കു പാലും നിര്‍ദ്ധനച്ചെറുക്കന്‌ ഉമിനീരും വിധിച്ചത്‌ ഈശ്വരനാണെങ്കില്‍ ആ ഈശ്വരനെ നമ്മള്‍ ചവിട്ടണം എന്നും ചങ്ങമ്പുഴ പറഞ്ഞിട്ടുണ്ട്‌. അതേ പോലെ സ്ത്രീയെ പുരുഷന്റെ അടിമയായി സൃഷ്ടിച്ചത്‌ ഈശ്വരനാണെങ്കില്‍ തഥൈവ.

ഈ പാരസ്പര്യത്തിനു നന്ദി.

സു | Su said...

രാജേഷ് :) തോന്ന്യാസം വേറേയുമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും. സ്ത്രീകള്‍ സ്വാതന്ത്ര്യത്തിനു മുറവിളി കൂട്ടുന്നത് ഇങ്ങനെയൊരു സ്വാതന്ത്ര്യത്തിനാകരുത് എന്നേ പറഞ്ഞുള്ളൂ. പുരുഷനു പറ്റുമെങ്കില്‍ ഞങ്ങള്‍ക്കും പറ്റും എന്നൊരു രീതിയിലുള്ള സ്വാതന്ത്ര്യത്തില്‍ ഒന്നു മാത്രമാണ്‌‍ ഇത്.
പുരുഷന് സ്വയം രക്ഷ അറിയുന്നിടത്തോളം അവര്‍ക്ക് കറങ്ങി നടക്കാം. ഇനി രക്ഷിക്കാന്‍ മുറവിളി കൂട്ടുന്നില്ലെങ്കില്‍ സ്ത്രീകള്‍ക്കും ആവാം. പക്ഷെ അതൊന്നും സ്വാതന്ത്ര്യമാണെന്ന് തെറ്റിദ്ധരിക്കരുത് എന്നേ പറഞ്ഞുള്ളൂ.

രാജേഷ് ആർ. വർമ്മ said...

സു,

1) വടക്കന്‍ പോര്‍ട്ട്‌ലന്‍ഡില്‍ ഒരു പ്രത്യേക സ്ഥലത്തുകൂടി രാത്രി എനിക്ക്‌ ഒറ്റയ്ക്കു നടക്കാന്‍ സുരക്ഷിതത്വം തോന്നുന്നില്ല.

2) അമേരിക്കയിലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ചിലയിടങ്ങളില്‍ അനൗദ്യോഗികമായി വര്‍ണ്ണവിവേചനം നിലവിലുണ്ട്‌. അവിടെ വെളുത്തമനുഷ്യന്‍ നടത്തുന്ന ഒരു ബാറില്‍ കയറിച്ചെല്ലുന്ന എന്നോട്‌ ബാര്‍ തുറന്നിരിക്കുന്നതും പതിവുകാര്‍ വന്നുകൊണ്ടിരിക്കുന്നതും കാണുന്നുണ്ടെങ്കിലും കട അടച്ചിരിക്കുകയാണെന്നും വേഗം ഇറങ്ങിത്തരണം എന്നും അവിടുത്തെ ജോലിക്കാര്‍ പറയുന്നു എന്നു വിചാരിക്കുക.

ഞാന്‍ ഈ വിവരം ബ്ലോഗിയിട്ട്‌ വടക്കന്‍ പോര്‍ട്ട്‌ലന്‍ഡില്‍ രാത്രി കറങ്ങിനടക്കാനും ആ ബാറില്‍ പോകാനും എനിക്കു സ്വാതന്ത്ര്യം അനുഭവപ്പെട്ടില്ല എന്നെഴുതിയാല്‍ സു അന്നും പറയുമോ 'ഇതൊന്നുമല്ല സ്വാതന്ത്ര്യം, ഇതിനൊക്കെ മലയാളത്തില്‍ തോന്ന്യാസം എന്നാണു പറയുന്നത്‌' എന്ന്?

സു | Su said...

അതെ. ഞാന്‍ പറയും അതൊക്കെ വെറും തോന്ന്യാസം ആണെന്ന്. കാരണം ഒന്ന് ചെയ്യരുത്, ചെയ്യാന്‍ പാടില്ല എന്നൊക്കെ ഉള്ളതിനെപ്പിടിച്ച്, എനിക്കത് ചെയ്യണം, അതാണ് എന്റെ സ്വാതന്ത്ര്യം എന്ന് പറഞ്ഞാല്‍ അത് തോന്ന്യാസം തന്നെയാണ്. ഇതുപോലെയുള്ള പല കാര്യങ്ങളും ഉണ്ട്. നമ്മള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് തോന്നുന്നവ. സിനിമാട്ടാക്കീസിലെ ക്യൂ, റെയില്‍‌വേസ്റ്റേഷനിലെ ക്യൂ എന്നിവയൊക്കെ അതില്‍പ്പെടും. എനിക്ക് സിനിമയ്ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഇരിക്കാന്‍ സ്വാതന്ത്ര്യമില്ല, എനിക്ക് ഇഷ്ടമുള്ള സീറ്റ് ട്രെയിനില്‍ കിട്ടാന്‍ സ്വാതന്ത്ര്യമില്ല എന്നൊക്കെപ്പറഞ്ഞ് ആരെങ്കിലും മുറവിളി കൂട്ടുമോ? അത് മറ്റ് ചിലരുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തല്‍ ആവും. ആദ്യം വന്ന് ടിക്കറ്റ് എടുക്കാനും സീറ്റ് റിസര്‍വ് ചെയ്യാനും കഴിയുന്നയാള്‍ക്ക് വേണ്ട ടിക്കറ്റും, സീറ്റും കിട്ടും.

രാത്രിയില്‍ കറങ്ങിനടക്കാന്‍ പറ്റില്ലെങ്കില്‍ കറങ്ങിനടക്കരുത്. അതിനൊക്കെ ഓരോ നിയമം ഉണ്ട്. പുരുഷന്മാര്‍ക്ക് കുറച്ചുകൂടെ എളുപ്പമായിരിക്കും കാര്യങ്ങള്‍. അവര്‍ ചെയ്യുണ്ടല്ലോ, ഞങ്ങള്‍ക്കും ആവാം എന്നതിലല്ല സ്വാതന്ത്ര്യം വേണ്ടത്.

ബാറില്‍ പോകാന്‍ ആണുങ്ങള്‍ക്കും അനുവാദമില്ലെങ്കില്‍ പോകരുത്. ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്യുന്നതിനെയല്ല സ്വാതന്ത്ര്യം എന്ന് പറയുന്നത്. ചെയ്യാവുന്നതിനെ നേരായ മാര്‍ഗ്ഗത്തിലൂടെ ചെയ്യാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യം. പുരുഷന്മാര്‍ക്ക് രാത്രിയില്‍ ഇറങ്ങിനടക്കാന്‍ പേടിയില്ലെങ്കില്‍ നടക്കാം. എന്ന് വെച്ച് സ്ത്രീകള്‍ അതിന് തുനിഞ്ഞിറങ്ങരുത്. പാതിരാത്രിയില്‍ എനിക്കും കള്ളും കുടിച്ച് റോഡില്‍ക്കൂടെ തേരാപ്പാരാ നടക്കാം, അതെന്റെ സ്വാതന്ത്ര്യമാണ് എന്ന് ഒരു സ്ത്രീ വിചാരിച്ചാല്‍, അതില്‍ ആര്‍ക്കും ഒരു പരാതിയും ഉണ്ടാവില്ല. ആരെങ്കിലും ഉപദ്രവിച്ചു എന്നും പറഞ്ഞ് പരാതിയുമായി ചെല്ലരുതെന്ന് മാത്രം. നിയമം തെറ്റിക്കാന്‍ ആര്‍ക്കും അനുവാദമില്ല. സ്വാതന്ത്ര്യം എന്നത്, ഒരാള്‍, അയാള്‍ക്കുണ്ടാക്കുന്ന നിയമാവലിയല്ല. സമൂഹം മുഴുവന്‍ പലര്‍ക്കും കല്‍പ്പിച്ചിട്ടുള്ള, നേരായ വഴിക്കുള്ള കാര്യങ്ങളാണ്.

qw_er_ty

രാജേഷ് ആർ. വർമ്മ said...

സു,

ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ നേരത്തെ പോയി ക്യൂ നിന്ന് ട്രെയിനില്‍ നേരത്തെ കയറി സൈഡ്‌സീറ്റ്‌ പിടിക്കുന്നു എന്നു വിചാരിക്കുക. ട്രെയിനിനു പുറത്ത്‌ തടിമിടുക്കുള്ള ഒരുകൂട്ടം ആളുകള്‍ പുകവലിച്ചു നില്‍ക്കുന്നു. അവര്‍ ട്രെയിന്‍ പുറപ്പെടാറാകുമ്പോള്‍ എന്റെ കമ്പാര്‍ട്ട്‌മെന്റില്‍ കയറുന്നു. അവരുടെ നായിക എന്നു തോന്നിക്കുന്ന ഒരുവള്‍ എന്റെ നേരെ വന്നിട്ട്‌ 'ഈ സൈഡ്‌ സീറ്റ്‌ എനിക്കുള്ളതാണ്‌, എണീക്കണം' എന്നഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ അമ്പരപ്പോടെ 'ഇത്‌ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മന്റ്‌ അല്ലല്ലോ' എന്നു പറയുന്നു. 'ഇത്‌ ഈ കമ്പാര്‍ട്ട്‌മെന്റിലെ നിയമമാണ്‌. സമൂഹനന്മയ്ക്കു വേണ്ടി ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളതാണ്‌. നിയമം തെറ്റിക്കണമെന്നു നിങ്ങള്‍ക്കെന്താ ഇത്ര നിര്‍ബന്ധം?' എന്നു നായിക. ഞാന്‍ മറ്റേയറ്റത്തിരിക്കുന്ന TTE-യെ നോക്കുന്നു. അയാള്‍ പുറത്തെ പ്രകൃതിഭംഗി ആസ്വദിക്കുകയാണ്‌. 'ഇതു സമൂഹത്തിന്റെ മുഴുവന്‍ തീരുമാനമാണെന്ന് ആരുപറഞ്ഞു?' എന്നു ഞാന്‍ ചോദിക്കുന്നു. നായികയുടെ കൂട്ടുകാര്‍ കമ്പാര്‍ട്ട്‌മെന്റ്‌ മുഴുവന്‍ നടന്ന് ആര്‍ക്കെങ്കിലും ഈ നിയമത്തോട്‌ എതിര്‍പ്പുണ്ടോ എന്നു ചോദിക്കുന്നു. ആരും മിണ്ടുന്നില്ല. നായിക എന്നെ പിടിച്ചെഴുനേല്‍പിച്ചിട്ട്‌ അവിടെ ഇരിക്കുന്നു. വാതിലിനടുത്തു നിന്നും നിലത്തിരുന്നും സഞ്ചരിച്ചു വീട്ടില്‍ എത്തിയ ഞാന്‍ ഇതെപ്പറ്റി ബ്ലോഗുന്നു. ആ 'കമ്പാര്‍ട്ട്‌മെന്റില്‍ എന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു' എന്നു ഞാന്‍ എഴുതിയാല്‍ സു അന്നും പറയുമോ 'ഇതൊന്നുമല്ല സ്വാതന്ത്ര്യം, ഇതിനൊക്കെ മലയാളത്തില്‍ തോന്ന്യാസം എന്നാണു പറയുന്നത്‌' എന്ന്?

Santhosh said...

രാജേഷേ... ഇല്ല, ഇല്ല, ഇല്ല. തൃപ്തിയായോ?

രാജേഷ് ആർ. വർമ്മ said...

സന്തോഷേ,

ഇവിടെ വന്ന് അലമ്പുണ്ടാക്കിയാലേ, ഒരക്ഷരമേ എനിക്കു പറയാനുള്ളൂ: "5"

:-)

പാപ്പാന്‍‌/mahout said...

"ഒരക്കമേ എനിക്കു പറയാനുള്ളൂ” എന്നാണ്‍ രാജേഷ് ഉദ്ദേശിച്ചതെന്നു മനസ്സിലായി :-)

സു, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ അതിര്‍‌ത്തികള്‍ സമൂഹം നിര്‍‌വ്വചിക്കുന്നതിനെയാണല്ലോ “നിയമം” എന്നു നമ്മള്‍ വിളിക്കുന്നത്.
“പാതിരാത്രിയില്‍ എനിക്കും കള്ളും കുടിച്ച് റോഡില്‍ക്കൂടെ തേരാപ്പാരാ നടക്കാം, അതെന്റെ സ്വാതന്ത്ര്യമാണ് എന്ന് ഒരു സ്ത്രീ വിചാരിച്ചാല്‍, അതില്‍ ആര്‍ക്കും ഒരു പരാതിയും ഉണ്ടാവില്ല. ആരെങ്കിലും ഉപദ്രവിച്ചു എന്നും പറഞ്ഞ് പരാതിയുമായി ചെല്ലരുതെന്ന് മാത്രം.“
എന്നു സു എഴുതിയല്ലോ. പാതിരാത്രി കള്ളുകുടിച്ചു നടക്കുന്നതിനെ തടയുന്ന നിയമമൊന്നുമില്ല, മറ്റുള്ളവര്‍‌ക്കു ശല്യമുണ്ടാക്കാത്തിടത്തോളം. അങ്ങനെ നടക്കുന്ന ഒരു സ്ത്രീയെ ആരെങ്കിലും ഉപദ്രവിച്ചാല്‍ ഉപദ്രവിക്കുന്ന ആളാണ്‍ കുറ്റവാളി. സ്ത്രീയ്ക്കു പരാതി പറയാന്‍ എല്ലാ അവകാശവുമുണ്ടു താനും.

സു | Su said...

ഇവിടെ ആളു കൂടിയോ?

തടിമാടന്മാരെ കണ്ട് പേടിച്ച് രാജേഷ് സീറ്റ് ഒഴിഞ്ഞുകൊടുക്കുന്നതാണ് തോന്ന്യാസം. രാജേഷ് ട്രെയിനില്‍ ടിക്കറ്റ് എടുത്ത് ആദ്യം കയറിയതാണെങ്കില്‍ രാജേഷിന് ഇഷ്ടമുള്ള, അഥവാ, ആളൊഴിഞ്ഞ ഏതു സീറ്റിലും ഇരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇനി മറ്റുള്ളവര്‍ ഇരുന്ന്, തല്‍ക്കാലം എണീറ്റതാണെങ്കില്‍ രാജേഷ് അവിടെ അതിക്രമിച്ച് കയറരുത്.

സ്വാതന്ത്ര്യം എന്നു പറയുന്നത് ആ നാലഞ്ച് ആളുകള്‍ തീരുമാനിക്കുന്നതല്ല, എന്ന് ഞാന്‍ പറഞ്ഞു. അത് സമൂഹത്തിലെ എല്ലാവരും കൂടെയുള്ള ഒരു യോജിപ്പിന്റെ തീരുമാനമാണ്. സിഗര‍റ്റ് വലിക്കുന്നത് പൊതുസ്ഥലത്ത് തടഞ്ഞിട്ടുണ്ടെങ്കില്‍ അത് എല്ലാവരും ഉള്‍പ്പെടുന്ന സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടീട്ടാണ്. അല്ലാതെ റോഡുവക്കില്‍ ഒരാള്‍ക്ക് ദോശയും ചായയും തിന്നാമെങ്കില്‍ എനിക്ക് സിഗരറ്റും വലിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട് എന്ന് ഒരാള്‍ തീരുമാനിച്ചാല്‍ അതു ശരിയല്ല. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഒരു വ്യക്തിക്ക് ഉള്ള സ്വാതന്ത്ര്യത്തിന് ഒരു പരിധിയുണ്ട്. സ്ത്രീകള്‍ക്കാവുമ്പോള്‍ ആ സ്വാതന്ത്ര്യത്തിന് കുറച്ചുകൂടെ നിബന്ധന വരും. സമൂഹം ഒരു നിബന്ധന, അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിനു ഒരു പരിധി വെക്കുന്നത് ഒരിക്കലും, ആര്‍ക്കെങ്കിലും ചിലര്‍ക്ക് വേണ്ടീട്ടല്ല. സമൂഹത്തില്‍ ഉള്‍പ്പെടുന്ന എല്ലാവര്‍ക്കും വേണ്ടീട്ടാണ്.

പിന്നെ, രാജേഷ് പറഞ്ഞപോലെ, തടിമാടന്മാരേയും കൂട്ടി, ‘ഞാന്‍ ഇവിടെ ഇരിക്കും’ എന്നും പറഞ്ഞ് എന്നോട് കയര്‍ക്കാന്‍ വന്നാല്‍ ഞാന്‍ ആദ്യം, മര്യാദയ്ക്ക് പറയും, രണ്ടാമത് കനത്ത സ്വരത്തില്‍പ്പറയും, പിന്നേം ചൊറിയാന്‍ വന്നാല്‍, ഞാനെന്റെ ചെരുപ്പെടുക്കും. ഒന്നു കൊടുത്തിട്ട് ഒരു ഡയലോഗും പറയും “എനിക്ക് മുകളില്‍ ആകാശവും, താഴെ ഭൂമിയും മാത്രേ ഉള്ളൂ, ഇത്ര ദിവസം ഇവിടെ ജീവിക്കാംന്ന് പ്രോമിസ് കൊടുത്തിട്ടൊന്നുമല്ല ജനിച്ച് വീണത്. ദൈവത്താണേ, അലമ്പുണ്ടാക്കാന്‍ വന്നാല്‍ ഞാനും മഹാ അലമ്പാ.”
എന്നിട്ട് ആയൊരു ഞെട്ടലില്‍ അവളും ഗുണ്ടകളും നില്‍ക്കുമ്പോള്‍ ഞാന്‍ ഉള്ള തടിയും കൊണ്ട് മുങ്ങും. പിന്നെ അവരെന്നെ കാണില്ല. ഹി ഹി ഹി ;)

(ഇതൊക്കെ രാജേഷ് പരീക്ഷിക്കുന്നത് സ്വന്തം റിസ്കില്‍. എനിക്കതില്‍‍ പങ്കില്ല.)

പറഞ്ഞുവന്നത്, സ്വാതന്ത്ര്യത്തിന് ഒരു പരിധി ഉണ്ടെങ്കില്‍ നല്ലത്. അല്ലെങ്കില്‍ ഇതെന്റെ സ്വാതന്ത്ര്യം, നിങ്ങളാരാ ചോദിക്കാന്‍, എന്നുള്ള മട്ടില്‍ നടന്നാല്‍ ആരും ഒന്നും ചെയ്തില്ലെന്ന് വരും. പക്ഷെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വരും.

കര്‍ഫ്യൂ ഉണ്ടെങ്കില്‍ എനിക്കിപ്പോള്‍ റോഡില്‍ക്കൂടെ വണ്ടിയും എടുത്ത് റൌണ്ട് അടിക്കണം എന്ന് ഒരാള്‍ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും? നിയമങ്ങള്‍ ഒരിക്കലും പൊതുജനങ്ങളുടെ സ്വാതന്ത്ര്യത്തിനെ തട കെട്ടി വെക്കാന്‍ ഉള്ളതല്ല. സമൂത്തിലെ ഓരോരുത്തര്‍ക്കും, നന്മയ്ക്കുതകുന്ന രീതിയില്‍ ഉണ്ടാക്കിയിട്ടുള്ളതാണ്.
ഒരാള്‍ വിചാരിക്കുന്ന സ്വാതന്ത്ര്യത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും മറ്റുള്ളവന്റെ സ്വാതന്ത്ര്യം. അപ്പോള്‍ എല്ലാവരുടേയും സ്വാതന്ത്ര്യത്തിന് ഒരു യോജിപ്പുണ്ടാകണമെങ്കില്‍ എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും കൂടെ പൊതുവായിട്ടുള്ള ഒരു നിയമം, അല്ലെങ്കില്‍ പരിധി വേണം. അത് തങ്ങളുടെ നന്മയ്ക്കെന്ന് കരുതി നടപ്പിലാക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്.

qw_er_ty

രാജേഷ് ആർ. വർമ്മ said...

പാപ്പാന്റെ അഭിപ്രായം വായിക്കാത്തതുപോലെ പിന്നെയും നിയമങ്ങളെക്കുറിച്ച സു എഴുതുന്നു.

എന്റെ മുന്‍ കമന്റില്‍ പറഞ്ഞതുപോലെ ഞാന്‍ ബാറില്‍ പോകുമ്പോഴോ പാതിരാത്രിയ്ക്ക്‌ ഒരു സ്ത്രീ വഴിനടക്കുമ്പോഴോ ഏതു നിയമമാണ്‌ ലംഘിക്കപ്പെടുന്നതെന്നു സു പറയുന്നില്ല. ഈ പ്രവൃത്തികളെ കര്‍ഫ്യൂ ലംഘനം, പൊതുസ്ഥലത്തെ പുകവലി, ക്യൂ അതിക്രമിക്കല്‍ തുടങ്ങിയവയുമായി താരതമ്യം ചെയ്യുന്നതിന്റെ കാരണം സു ഇത്രയും എഴുതിയെങ്കിലും വ്യക്തമായിട്ടില്ല. സമയം കിട്ടുമ്പോള്‍ അതൊന്നെഴുതണം.

Santhosh said...

അഞ്ച്? ഉറപ്പാണോ? (എനിക്ക് പിടികിട്ടാത്തതായിരിക്കും--ഞാന്‍ 3 ആണ് പ്രതീക്ഷിച്ചത്!) :)