Thursday, August 24, 2006

ഗുരുസാഗരം

നാലിലൊരു പങ്കറിവു തന്നരുളുമാശാന്‍;
നാലിലൊരു പങ്കറിയണം തനിയെ ശിഷ്യന്‍;
നാലിലൊരു പങ്കു സഹപാഠികളില്‍ നിന്നും;
നാലിലൊരു പങ്കറിവതിന്നു തുണ കാലം.

"ആചാര്യാത്‌ പാദമാദത്തേ" എന്ന ശ്ലോകത്തിന്റെ തര്‍ജ്ജമ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

6 comments:

ഉമേഷ്::Umesh said...

കൊള്ളാം. നല്ല തര്‍ജ്ജമ!

പതിവുപോലെ, ആരുണ്ടിതിന്റെ വൃത്തം നിര്‍ണ്ണയിക്കാന്‍?

Anonymous said...

SRI rAjEsh,
nalla induvadana.

സു | Su said...

:) വളരെ നന്നായിട്ടുണ്ട്.

രാജേഷ് ആർ. വർമ്മ said...

ഉമേഷ്‌, മധുരാജ്‌, സു,

നന്ദി
qw_er_ty

ജ്യോതിര്‍മയി /ज्योतिर्मयी said...

ആചാര്യാത്‌ പാദമാദത്തേ, അപ്പോ ടീച്ചറുടെ കാലുവാരിയില്ല അല്ലേ:-)
അനോമണിയായി പറ്റിയ്ക്കാന്‍ പറ്റില്ലല്ലേ? എങിനെ മനസ്സിലായീ രാജേഷേ അതു മധ്വേട്ടനാണെന്ന്‌?'ശ്രീ' കണ്ടിട്ടാ??
ശ്ലോകം നന്നായി, ഇന്ദുവിന്റെ മുഖത്തിനു നല്ല തെളിച്ചം:-)

രാജേഷ് ആർ. വർമ്മ said...

ജ്യോതി,

നന്ദി.

ജ്യോതിയുടെ ഏട്ടനെ പിടിച്ചതു സാഹചര്യത്തെളിവുകള്‍ വെച്ചു തന്നെ.

:-)

qw_er_ty